തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്തുകൊന്നു, പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ


തിരുവനന്തപുരം: പതിനൊന്നുകാരനെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി.
നവായിക്കുളം സ്വദേശി സഫീറിന്റെ മകൻ അൽത്താഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം വീടിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു. പിതാവ് സഫീറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്നും കണ്ടെത്തി.

ക്ഷേത്ര കുളത്തിനടുത്ത് സഫീറിന്റെ ഓട്ടോറിക്ഷ കണ്ടെത്തിയിരുന്നു. ഇതോടെ കുളത്തിൽ ചാടിയിരിക്കാമെന്ന് സംശയമുയർന്നു. തുടർന്ന് കുളം പരിശോധിച്ചപ്പോഴാണ് സഫീറിൻറെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നാട്ടുകാർ ഇളയ കുട്ടി സഫീറിനയി തിരച്ചിൽ നടത്തുകയായിരുന്നു.

അൽത്താഫിനെ കൊലപ്പെടുത്തിയ ശേഷം സഫീർ ഇളയമകൻ അൻഷാദുമായി കുളത്തിൽ ചാടുകയായിരുന്നുവെന്നാണ് സൂചന. ഇളയകുട്ടിയ്ക്കായി തിരച്ചിൽ തുടരുകയാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക