തിക്കോടിയില്‍ ലോറിക്ക് തീപിടിച്ചു


കൊയിലാണ്ടി: പയ്യോളിയില്‍ നിന്ന് പച്ചക്കറി ഇറക്കി തിരിച്ചുപോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. തിക്കോടി ടൗണില്‍ വെച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം.കൊയിലാണ്ടി ഫയര്‍ഫോഴ്‌സെത്തി ഉടനെ തീഅണച്ചു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുളള ലോറി ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.