താനൂരില്‍ യുഡിഎഫ് എല്‍ഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം: സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു


മലപ്പുറം∙ പെരുമ്പടപ്പ് കോടത്തൂരിൽ മിഫ്താഹുൽ ഉലൂം മദ്രസയിലെ പോളിങ് ബൂത്തിനു മുൻപിൽ യുഡിഎഫ്–എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. യുഡിഎഫ് സ്ഥാനാർഥി സുഹറ അഹമ്മദിന് പരുക്കേറ്റു. സംഘർഷത്തെത്തുടർന്ന് പൊലീസ് ലാത്തി വീശി. ഓപ്പൺ വോട്ട് ചെയ്യുന്നതു സംബന്ധിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രാവിലെ 10ന് ആയിരുന്നു സംഭവം. പെരുമ്പടപ്പ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂർ നഗരസഭ തയ്യാല റെയിൽവേ ഗേറ്റ് വാർഡ് ഒന്നിൽ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിച്ചെന്നാരോപിച്ച് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. പരുക്കേറ്റ മുൻ കൗൺസിലർ ലാമിഹ് റഹ്മാനെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചു.