തമിഴ്‌നാട്ടിൽ മലയാളി യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി


തിരുച്ചിറപ്പളളി: തമിഴ്‌നാട്ടില്‍ മോഷണശ്രമം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പളളിയിലെ അല്ലൂരിലാണ് സംഭവം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു (25) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

ഇയാള്‍ വീട് കുത്തിതുറന്ന് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന മലയാളി അരവിന്ദനെയും ജനക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. പോലീസെത്തി ഇരുവരെയും അടുത്തുളള മഹാത്മഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ദീപു മരിച്ചിരുന്നു. അരവിന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക