തന്റെ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടു, മെസേജുകള്‍ക്ക് ദയവായി മറുപടി അയയ്ക്കകരുത്; മുന്നറിയുപ്പുമായി നസ്രിയ


സിനിമാ താരം നസ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. കുറച്ചു ദിവസം എന്റെ പ്രൊഫൈലില്‍ നിന്നു വരുന്ന മെസേജുകള്‍ക്ക് ദയവായി മറുപടി അയയ്ക്കകരുതെന്നും നസ്രിയ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നുള്ള ലൈവ് ലൈവ് കണ്ടപ്പോള്‍ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടതാകാം എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ സംഭവങ്ങളില്‍ വ്യക്തത വരുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകള്‍ക്ക് ദയവായി മറുപടി അയയ്ക്കകരുതെന്നും നസ്രിയ പറഞ്ഞു.

Nazriya Latest Photos 2016

”ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലില്‍ നിന്നു വരുന്ന മെസേജുകള്‍ക്ക് ദയവായി മറുപടി അയയ്ക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയ എല്ലാവര്‍ക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു,” നസ്രിയ കുറിച്ചു.

നിലവില്‍ നസ്രിയ വിദേശത്താണ്. അവിടെ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളും സന്തോഷങ്ങളും സിനിമ വാര്‍ത്തകളുമെല്ലാം നസ്രിയ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവക്കാറുണ്ട്. ഫഹദ് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ വളരെ സജീവമാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക