ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തികൊന്ന സംഭവം; കേസ് ക്രൈംബ്രാഞ്ചിന്


കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകനെ കുത്തികൊന്ന സംഭവത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഔഫിനെ കൊലപ്പെടുത്തിയ പ്രതിയായെ നേരത്തെ അറസ്റ്റ് ചെയ്തതായും കാസര്‍ഗോഡ് എസ്.പി.ഡി ശില്‍പ അറിയിച്ചു. കേസിലെ മുഴുവന്‍ പ്രതികളും പിടിലായി.

കഴിഞ്ഞ 23 ന് കാഞ്ഞങ്ങാട് മുണ്ടത്തോട് വെച്ച് രാത്രിയോടെയാണ് ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകനായ ഔഫ് എന്ന അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. കാന്തപുരം എപി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് കൊല്ലപ്പെട്ട ഔഫ്.