ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് 8 ന്; ക്രൈംബ്രാഞ്ചിലെ പരാതികള്‍ പരിഗണിക്കും


തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജനുവരി എട്ടിന് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും.

‘എസ്പി സി ടോക്സ് വിത് കോപ്സ് ‘ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുക. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേനയല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാം. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിത പങ്കാളിക്കും പരാതി നല്‍കാം. ഫോണ്‍ : 0471 2318188. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ജനുവരി നാലിനകം ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക