ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ പുറക്കാട് സ്വദേശിയായ എന്‍സിസി കേഡറ്റും


തിക്കോടി: ഡല്‍ഹിയില്‍ നടക്കുന്ന 72ാമത് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വ എന്‍സിസി കേഡറ്റുകളില്‍ പുറക്കാട് സ്വദേശിയും. തിക്കോടി പഞ്ചായത്തിലെ പുറക്കാട് സ്വദേശിയായ സി എസ് എം അക്ഷയ് ബാബുവിനാണ് ഈ നേട്ടം കൈവന്നിരിക്കുന്നത്.

21 കേരള എന്‍സിസി ബറ്റാലിയനെ (എറണാകുളം) പ്രതിനിധീകരിച്ചാണ് കേരള ലക്ഷ്യദീപ് എന്‍സിസി ഡയറക്‌ട്രേറ്റില്‍ അക്ഷയ് ഇടം നേടിയത്. പ്രസ്തുത ബറ്റാലിയനില്‍ നിന്നും പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഏക പുരുഷ കേഡറ്റ് കൂടിയാണ് അക്ഷയ്.

എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അക്ഷയ് മുന്‍സൈനികനും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനുമായ ഇല്ലത്ത് താമസിക്കും ബാബു നൊട്ടികണ്ടിയുടെയും, വിയ്യുര്‍ അരിക്കല്‍ താഴ വല്ലടിപ്പുറത്ത് ജയന്തിയുടെയും മകനാണ്. സഹോദരന്‍ അശ്വിന്‍ ബാബു കാക്കനാട് മീഡിയ അക്കാദമി വിദ്യാര്‍ത്ഥിയാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക