ഞെട്ടിച്ച് കഞ്ചാവ് കടത്ത്; ബാലുശ്ശേരിയിൽ പിടിച്ചെടുത്തത് നാലര കിലോ കഞ്ചാവ്, രണ്ട് പേർ അറസ്റ്റിൽ


ബാലുശ്ശേരി: ബാലുശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. ബാലുശ്ശേരി, കക്കയം, പേരാമ്പ്ര ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. KL18 T -5408 നമ്പർ മാരുതി ആൾട്ടൊ കാറിൽ തമിഴ്നാട്ടിൽ നിന്നും എത്തിച്ചതാണ് കഞ്ചാവ്. പിടിച്ചെടുത്ത കഞ്ചാവ് നാലര കിലോഗ്രാം തൂക്കം വരും.

ഡിഎഎൻഎസ്എഎഫ് ടീമിൻ്റെ സഹായത്തോടെ ബാലുശേരി പോലീസാണ് കഞ്ചാവ് പിടികൂടിയത്. കിഴക്കൻ പേരാമ്പ്ര സ്വദേശിയായ ഷരീജ് 24 വയസ്സ്, ആവള സ്വദേശി ഹർഷാദ് 23 വയസ്സ് എന്നിവരാണ് പിടിയിലായത്. ബാലുശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാർകോട്ടിക് ഡിവൈഎസ്പി അശ്വകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കഞ്ചാവ് പിടികൂടാൻ സാധിച്ചത്.

ഡിവൈഎസ്പി അശ്വിൻ കുമാർ എസ്ഐ മാരായ ഗംഗാധരൻ, രാജീവ് ബാബു, എഎസ്ഐ മാരായ രാജീവൻ, പ്രദീപൻ, സിപിഒ സജീഷ്, ഷാജി, ശ്രീജിത്ത് എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.