ജ്യോതിസ് ലാബിന് അംഗീകാരം


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് ലാബിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്റ് കാലിബറേഷന്‍ ലാബോറട്ടറീസ് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത ആറ് ടെസ്റ്റിങ് സെന്ററുകളിലൊന്നാണിത്.

എച്ച്.ഐ.വി. രോഗം നിര്‍ണയിക്കുന്നതിനും കൗണ്‍സിലിങ് നടത്തുന്നതിനുമായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലാണ് ജ്യോതിസ് ലാബ് പ്രവര്‍ത്തിക്കുന്നത്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക