ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരില്‍ വിവിധ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിറ്റിക്‌സ് എന്നീ വിഷയങ്ങളിലെ ജൂനിയര്‍ തസ്തികകളിലെ ഒഴിവിലേക്കാണ് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നത്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് ഹയര്‍ സെക്കണ്ടറി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.