ജില്ലയില്‍ ഇന്ന് 677 പേര്‍ക്ക് കൊവിഡ്; വടകരയില്‍ 44 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു


കോഴിക്കോട്: ജില്ലയില്‍ ഇന്ന് 677 കൊവിഡ് പോസിറ്റീവ് കേസുകള്‍. 659 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 15 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. 190
പേര്‍ക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്. വടകരയില്‍ 44 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
# വടകര – 44
# ഫറോക്ക് – 25
#വില്യാപ്പളളി – 21
# ചേളന്നൂര്‍ – 18
# താമരശ്ശേരി – 17
# മണിയൂര്‍, കാക്കൂര്‍ – 16
# ഉള്ള്യേരി, നന്‍മണ്ട – 15
# ഏറാമല – 12
# ചെറുവണ്ണൂര്‍, ആവള, കായക്കൊടി, കോടഞ്ചേരി, കൊടുവളളി – 11
# ചെങ്ങോട്ടുകാവ്, കുന്ദമംഗലം, പുതുപ്പാടി,ഉണ്ണിക്കുളം – 10
# പയ്യോളി, കക്കോടി, പെരുവയല്‍, കോട്ടൂര്‍ – 9
# കാരശ്ശേരി – 7
# ബാലുശ്ശേരി, കുറ്റ്യാടി, ഒളവണ്ണ, തലക്കൂളത്തൂര്‍, വേളം – 6
# കൊയിലാണ്ടി, അരിക്കുളം, കുരുവട്ടൂര്‍ – 5

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക