ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ചെന്താര


കൊയിലാണ്ടി: മന്ദമംഗലം ചെന്താര വായനശാലയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സനും ഇടത് കൗൺസിലർമാർക്കും സ്വീകരണം നൽകി. സാംസ്കാരിക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു.

സിൽക്ക് ബസാറിൽ വെച്ച് നടന്ന പരിപാടിയിൽ മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി, ഇ.കെ.അജിത് മാസ്റ്റർ, കെ.ഷിജു മാസ്റ്റർ, കെ.ടി.സിജേഷ്, എ.പി.സുധീഷ് എന്നിവർ സംസാരിച്ചു. പി.കെ.അശോകൻ സ്വാഗതവും ഷാജി പാതിരിക്കാട് നന്ദിയും പറഞ്ഞു.

കൊല്ലം ചിറക്ക് സമീപത്ത് കുട്ടികളുടെ പാർക്കിൽ നിന്ന് ഘോഷയാത്രയായാണ് ജനപ്രതിനിധികളെ സ്വീകരത്തിനെത്തിച്ചത്. കുട്ടികളുടെ കലാപരിപാടികളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അനീഷ്.കെ.പി, എൻ.പി.വിശ്വനാഥൻ, കെ.പി.നാരായണൻ, സത്യൻ, അജിത, ആരിഫ, രാധാകൃഷ്ണൻ, രാഹുൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.