ചേമഞ്ചേരിയില്‍ കോണ്‍ഗ്രസ് അതിക്രമമെന്ന് സിപിഎം


കൊയിലണ്ടി:ചേമഞ്ചേരിയിലെ തുവ്വക്കോട്ടില്‍ സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമിച്ചെന്ന് സിപിഎമ്മിന്റെ ആരോപണം.നാലാം വാര്‍ഡില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തതില്‍ പ്രകോപിതരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്
അക്രമം അഴിച്ചുവിട്ടതെന്ന് കണക്കാക്കുന്നു.

ഇന്നലെ വൈകീട്ടോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന്, വിജയാഹ്ലാദ പ്രകടനത്തിന് നേരെ കല്ലും കുപ്പി ചില്ലും എറിയുകയായിരുന്നു. ഈ വാര്‍ഡില്‍ ജയിച്ച ഷൈലജ ടീച്ചര്‍ക്കുനേരെ കയ്യേറ്റ ശ്രമമുണ്ടാവുകയും തുടര്‍ന്നുണ്ടായ അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായ അജയ്ബാബുവിന്റെ അച്ഛന്‍ പി.പി.എം ബാബു,അദ്വൈത്,പ്രേമന്‍ ചെറിയകടവത്ത്,പ്രിയേഷ് കുമാര്‍ എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.

എല്‍ഡിഎഫ് പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുന്നതിനായി പ്രതികളായ ബാബു,ഷിജു മലയില്‍,അജയ് ബോസ് എന്നിവര്‍ ചേര്‍ന്ന് സ്വന്തം വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തുവെന്നും സിപിഎം ചേമഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.പി അശോകന്‍ ആരോപിച്ചു.