ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി; വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നു


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് യോഗം ഉദ്ഘാടനം ചെയ്തു.

പൂക്കാട് കലാലയത്തിലെ ആരഭി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ച നടത്തി.

യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിഫ് കാച്ചിയില്‍ സ്വാഗതവും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം മൊയ്തീന്‍ കോയ തുടങ്ങിയവര്‍ ആശംസയും അര്‍പ്പിച്ചു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക