ചേമഞ്ചേരിയിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി


കൊയിലാണ്ടി: ബി.ജെ.പി ചേമഞ്ചേരി പഞ്ചായത്ത് പ്രകടന പത്രിക പുറത്തിറക്കി. പാർട്ടി ഉത്തരമേഖല അദ്ധ്യക്ഷൻ ടി.പി. ജയചന്ദ്രൻ പത്രിക പ്രകാശനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് ശശി അമ്പാടി അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ് കിഷ്, മണ്ഡലം സെക്രട്ടറി എ.കെ.സുനിൽ, വിനോദ് കാപ്പാട്, ഇ എം റനീഷ് സംസാരിച്ചു.