ചേമഞ്ചേരിയിൽ കിടാരി വിതരണ പദ്ധതി ആരംഭിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കിടാരി വിതരണ പദ്ധതി ആരംഭിച്ചു. പ്രസിഡന്റ് സതി കിഴക്കയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വെസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം.ഷീല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.കെ.അബ്ദുൾ ഹാരിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങൾ, വെറ്റിനറി സർജൻ, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്നിവർ പങ്കെടുത്തു.

മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഒരു കിടാരിക്ക് 14,000 രൂപയാണ് വില. അതിൽ 7000 രൂപ സബ്സിഡിയാണ്. ബാക്കി 7000 രൂപ ഗുണഭോക്താവ് വഹിക്കണം. 56 പേരെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടുള്ളത്.