ചേമഞ്ചേരിയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു


ചേമഞ്ചേരി: ദേശീയപാതയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. ചേമഞ്ചേരി റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്ത് റോഡ് സൈഡിലേക്കാണ് മറിഞ്ഞത്. ലോറിയിലുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊയിലാണ്ടി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക