ഗുരുവിന്റെ ആഗ്രഹം പൂർത്തീകരിക്കുന്നു; യമുന റോഡിന് ഫണ്ട് അനുവദിച്ച് എം.എൽ.എ


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന യമുന റോഡ് നിര്‍മ്മാണത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 4.10 ലക്ഷം രൂപ അനുവദിച്ചു. എം.എല്‍.എ. കെ. ദാസനാണ് ഫണ്ട് അനുവദിച്ചത്. പ്രശസ്ത കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ വസതിയിലേക്കെത്തുന്ന ഈ റോഡിലൂടെ മഴക്കാലത്ത് യാത്ര ദുഷ്‌കരമായിരുന്നു. ഇക്കാര്യം ഗുരു എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാകുന്നതോടെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് എം.എല്‍.എ അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക