ചെങ്ങോട്ടുകാവിൽ പോത്തുകുട്ടി ഗ്രാമം പദ്ധതി


ചെങ്ങോട്ടുകാവ്: കോഴിക്കോട് ജില്ലാ പഞ്ചായത്തും ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പോത്ത്‌കുട്ടി ഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് പോത്തുകുട്ടികളെ വിതരണം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.വേണു മാസ്റ്റർ വിതരണോദ്ഘാടനം നിർവഹിച്ചു.

ഡോ.ഷിനോജ്, ബിന്ദു മുതിരക്കണ്ടത്തിൽ, മുരളീധരൻ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ, ഷിംജിത്ത്, ജയദാസൻ എന്നിവർ സംസാരിച്ചു.