ചരക്ക് ലോറി നിയന്ത്രണം വിട്ട് അപകടം ; മൂന്ന് പേര്‍ മരിച്ചു


തൃശൂര്‍: കുതിരാനിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ട് സ്‌കൂട്ടര്‍ യാത്രികരും ഒരു കാര്‍ യാത്രക്കാരനുമാണ് മരിച്ചത്. ലോറി രണ്ട് കാറിലും രണ്ട് ബൈക്കിലും തുടര്‍ന്ന്‌
ഒരു മിനിലോറിയിലും ഇടിക്കുകയായിരുന്നു. രാവിലെ 6.45-നാണ് സംഭവം.

പാലക്കാട് ഭാഗത്ത് നിന്ന് ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയാണ് അപകടമുണ്ടാക്കിയത്. ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക