അത്തോളിയില്‍ ഗ്യാസ് കയറ്റിവന്ന ലോറിക്ക് തീപ്പിടിച്ചു; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു


അത്തോളി: കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപ്പിടിച്ചു. അൽപ്പസമയം മുമ്പ് അത്തോളി ഉള്ളിയേരി റോഡിൽ വെച്ചാണ് സംഭവം. തീ അണയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

കൊയിലാണ്ടിയിൽ നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല.