ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍


തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാകലക്ടര്‍. രോഗലക്ഷണങ്ങളുളളവര്‍ക്ക് മാത്രമായി കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഇതുസംബന്ധിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിവാഹങ്ങള്‍ സംബന്ധിച്ച എണ്ണത്തിലും നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധനാ നിര്‍ബന്ധമാണ്. ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.