ഗുജറാത്തിലുണ്ടായ അപകടത്തില്‍ കൊയിലാണ്ടി സ്വദേശി മരിച്ചു


കൊയിലാണ്ടി: ഗുജറാത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ കൊയിലാണ്ടി സ്വദേശി മരിച്ചു. കുറുവങ്ങാട് മീത്തല്‍ പത്മനാഭന്‍ നായരുടെയും സുലോചനയുടെ മകനായ ശ്രീഹരി (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെ ബറൂച്ചിലെ നര്‍മ്മദാ ചൊക്കിടിലായിരുന്നു അപകടം. ഭാര്യ- സൗമ്യത, മകള്‍- അനുഷ്‌ക, സഹോദരന്‍ – സബീത് എന്നിവരാണ്. ശവസംസ്‌ക്കാരം നര്‍മ്മദാ ചൊക്കിടിയില്‍ നടന്നു.