ഗാന്ധി പ്രതിമയിൽ ബി.ജെ.പി പതാക കെട്ടി പ്രവർത്തകർ.


പാലക്കാട്: രാഷ്ട്രപിതാവിന്റെ കഴുത്തിൽ ബി.ജെ.പി പതാക കെട്ടിയതിൽ വ്യാപക പ്രതിഷേധം. പാലക്കാട് നഗരസഭ കോമ്പൗണ്ടിൽ ഉള്ള ഗാന്ധി പ്രതിമയിലാണ് ബി.ജെ.പി പതാക കെട്ടിയത്.

ഇന്ന് നഗരസഭയിൽ വിവിധ സ്റ്റാന്റിംഗ് കമ്മറ്റികളുടെ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനിടയിലാണ് പാലക്കാട് നഗരസഭ വീണ്ടും വിവാദത്തിൽ പെട്ടത്. നഗരസഭ ഭരണം ലഭിച്ച ഉടനെ നഗരസഭ ഓഫീസിന് മുകളിൽ ബി.ജെ.പി പതാക ഉയർത്തി ജയ് ശ്രീരാം വിളിക്കുകയും, കൂറ്റൻ ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്തത് വിവാദമായിരുന്നു.

ബി.ജെ.പിക്ക് ഭരണം ലഭിച്ച പാലക്കാട് നഗരസഭയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇത് നഗരസഭയെ കാവി വൽക്കരിക്കാനുള്ള ആർ.എസ്.എസ് തീരുമാനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നതാണ് എന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.