കർഷക സമരത്തിന് കെ.എസ്.കെ.ടി.യു വിന്റെ ഐക്യദാർഡ്യം


കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കെ.എസ്.കെ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.എം ദാമോദരൻ പ്രധിഷേധ കൂട്ടായ്മ ഉൽഘാടനം ചെയ്തു. പി.ബാബുരാജ് സംസാരിച്ചു. പി.വി.മാധവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ എ.സി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക