കർഷക സമരത്തിന് ഐക്യദാർഡ്യവുമായി നിർമ്മാണ തൊഴിലാളികളുടെ സത്യാഗ്രഹം


ചെങ്ങോട്ട്കാവ്: ഡൽഹിയിൽ കർഷകർ നടത്തുന്ന ഐതിഹാസിക സമരത്തിന് ഐക്യദാർഡ്യവുമായി നിർമ്മാണത്തൊഴിലാളി യൂനിയൻ ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം സംഘടിപ്പിച്ചു.

പൊയിൽകാവ് ടൗണിൽ നടത്തിയ പരിപാടി സി.ഐ.ടി.യൂ ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എം.പത്മനാഭൻ, എൻ.കെ.ഭാസ്ക്കരൻ, എ.സോമശേഖരൻ, പി.ബാലകൃഷ്ണൻ, കെ.ഗീതാനന്ദൻ, കെ.കെ.ശിവദാസൻ, കെ.കെ.അരവിന്ദൻ എന്നിവർ സംസാരിച്ചു. കെ.കെ.ഗിരീഷ് അധ്യക്ഷവും വഹിച്ചു