ക്ഷേത്ര ജീവനക്കാര്‍ക്കുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായം വിതരണം ചെയ്തു


പയ്യോളി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജിലൂടെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തിക സഹായം വിതരണം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രവീന്ദ്രനില്‍ നിന്നും കിഴൂര്‍ മഹാ ശിവക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ കെ പ്രകാശന്‍ മാസ്റ്റര്‍ സാമ്പത്തിക സഹായം ഏറ്റുവാങ്ങി. ഒരു ജീവനക്കാരന് അന്‍പതിനായിരം രൂപ വരെ സാമ്പത്തിക സഹായം ഇതിലൂടെ ലഭ്യമാകും.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പല ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക