ക്യാഷ് അവാർഡ് വിതരണം ചെയ്തു


കൊയിലാണ്ടി: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ് തിരുവനന്തപുരം, സഹകരണ സംഘം ജീവനക്കാരുടെ മക്കളിൽ 2019 -20 അദ്ധ്യായന വർഷത്തിൽ വിദ്യാഭ്യാസ, കലാ- കായിക മികവിനായുള്ള ക്യാഷ് അവാർഡ് വിതരണം ചെയ്തു.

കൊയിലാണ്ടി സഹകരണഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഒള്ളൂർ ദാസൻ നിർവ്വഹിച്ചു. കൊയിലാണ്ടി സഹകരണ അസിസ്റ്റൻറ് റജിസ്ട്രാർ (ജനറൽ) വി.സുരേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഓഫീസ് ഇൻസ്പെക്ടർ മനോജ് കുമാർ.കെ.വി നന്ദി പറഞ്ഞു. ഗീതാനന്ദൻ.ജി (അസിസ്റ്റൻ്റ് ഡയറക്ടർ (ആഡിറ്റ്) കൊയിലാണ്ടി), സർക്കിൾ സഹകരണ യൂണിയൻ മെമ്പർമാരായ എം.ബാലകൃഷ്ണൻ, വേലായുധൻ.ടി, പി.കെ.സന്തോഷ്, ഇ.കെ.ബാലകൃഷ്ണൻ (തുറയൂർ SCB) എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക