കോൺഗ്രസ് കീഴരിയൂർ സെൻ്റർ കമ്മിറ്റി മഹാത്മാഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷി ദിനം ആചരിച്ചു (വീഡിയോ കാണാം)


കീഴരിയൂർ: കോൺഗ്രസ് കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷി ദിനം ആചരിച്ചു. കീഴരിയൂർ പഞ്ചായത്ത് ഓഫിസിന് സമീപം മഹാത്മജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

അനുസ്മരണ സമ്മേളനം കെ.പി.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.അരവിന്ദൻ ചെയ്തു. കോൺഗ്രസ് കീഴരിയൂർ സെൻറർ കമ്മിറ്റി പ്രസിഡൻ്റ് ഇ.രാമചന്ദ്രചൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇടത്തിൽ ശിവൻ, പാറക്കീൽ അശോകൻ, ടി.നന്ദകുമാർ, പ്രജേഷ് മനു, എസ്.അർജ്ജുൻ എന്നിവർ പ്രസംഗിച്ചു.

വീഡിയോ കാണാം: