കോവിഡ് വാക്‌സിനേഷന്‍: മൂന്നാം ദിനത്തില്‍ കൊയിലാണ്ടിയില്‍ 20 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു


കോഴിക്കോട്: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ആദ്യഘട്ടത്തിന്റെ മൂന്നാം ദിനത്തില്‍ 571 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചു. മെഡിക്കല്‍ കോളേജില്‍ 63 പേരും, ഗവ. ജനറല്‍ ആശുപത്രിയില്‍ 80 പേരും, കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ 20 പേരുമുള്‍പ്പെടെ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ നിന്നായി 571 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

ആര്‍ക്കും തന്നെ വാക്സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ നേരിടാന്‍ അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റും ആംബുലന്‍സ് സേവനവും ഉള്‍പ്പെടെയുള്ളവ സജ്ജമാക്കിയിരുന്നു.

ജനുവരി 16-നാണ് രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക