കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുളളവര്‍ക്കും ബാലറ്റ്‌പേപ്പര്‍ ഇനി വീട്ടിലെത്തും


കോഴിക്കോട്: കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമുളള സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എത്തിച്ചുതുടങ്ങി. തപാല്‍ മുഖേന അതാത് റിട്ടേണിങ് ഓഫീസര്‍മാരാണ് ബാലറ്റുകള്‍ അയയ്ക്കുന്നത്.പരമാവധി നേരിട്ടു എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

ഫോണ്‍ നമ്പര്‍ ഉളള ആളുകളെ വിളിച്ചു അവരുളള സ്ഥലം കണ്ടെത്തി നല്‍കുമുന്നുണ്ട്. മറ്റു ജില്ലകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വീടു കണ്ടെത്താന്‍ പ്രയാസമുളളതിലും തപാലിലാണ് അയയ്ക്കുന്നത്.