കോവിഡ് നിയന്ത്രണങ്ങളോടെ എസ്എസ്എല്‍സി-ഹയര്‍സെക്കണ്ടറി പരീക്ഷ മാര്‍ച്ചില്‍


തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളോടു കൂടി എസ്എസ്എല്‍സി -ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പൊതുപരീക്ഷയിലെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ ക്ലാസുകള്‍(പത്താംക്ലാസ്,പ്ലസ്‌വണ്‍) ജനുവരി 1 മുതല്‍ ആരംഭിക്കും.ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയങ്ങള്‍ക്കും മറ്റു ക്രമീകരണങ്ങള്‍ സജ്ജമാക്കും. കൂടാതെ മാതൃകാപരീക്ഷകളും മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനായി കൗണ്‍സിലിങ്ങുകളും സ്‌കൂള്‍തലത്തില്‍ നടത്തും. ഇതിന് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്‌കൂളില്‍ ഹാജരാകാം.നിലവിലുളള അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

കോളേജ് തലത്തിലെ അവസാനവര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യവാരം ആരംഭിക്കും.പകുതി വീതം കുട്ടികളെ വെച്ചും രാവിലെയും ഉച്ചയ്ക്കുശേഷവുമായി ഷിഷ്റ്റുകളുടെ അടിസ്ഥാനത്തിലും ക്ലാസുകള്‍ ഉണ്ടാവും.കാര്‍ഷിക സര്‍വ്വകലാശാലയിലും ഫിഷറീസ് സര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥികളുടെ എണ്ണം നിജപ്പെടുത്തി ജനുവരിയില്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകളുണ്ടാകാനും സൂചനയുണ്ട്്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക