കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ തിരയില്‍പ്പെട്ടു; ഒരു മരണം, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു


കോഴിക്കോട് : കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ തിരയില്‍പ്പെട്ടു കാണാതായി. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാള്‍ മരിച്ചു. കാണാതായ ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. പതിനെട്ട് വയസ്സുകാരന്‍ അർഷാദ് ആണ് മരിച്ചത്.

വയനാട് സ്വദേശികളും സുഹൃത്തുക്കളുമായ ജെറിന്‍, അജയ്, അര്‍ഷാദ് എന്നിവരാണ് അപകടത്തില്‍ പെട്ടത്.

കോഴിക്കോട് ബീച്ചില്‍ വൈകീട്ട് ആറുമണിക്കാണ് അപകടം നടന്നത്. ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരും തിരയില്‍ അകപ്പെടുകയായിരുന്നു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക