കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (19/01/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

വെർച്വൽ തൊഴിൽമേള 21 മുതൽ 27 വരെ

കോവിഡ് പശ്ചാത്തലത്തിൽ കേരള ഇക്കണോമി മിഷൻ വെർച്വൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജനുവരി 21 മുതൽ 27 വരെ ഓൺലൈനായി മേള നടക്കും. മേളയിൽ ഉദ്യോഗാർത്ഥികൾക്ക് http://knowledgemission.kerala.gov.in ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക

ആദിവാസി ഊരുകളില്‍ റേഷന്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

താമരശ്ശേരി താലൂക്ക് പരിധിയില്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി, തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മേലേ പൊന്നാങ്കയം, കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 4ന് രണ്ടു മണി വരെ ജില്ലാ സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 0495 2370655.

ജോബ് ഫെയര്‍ മാറ്റിവെച്ചു

മാളിക്കടവ് ഗവ. ഐ.ടി.ഐ യില്‍ വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്ക് നടത്താനിരുന്ന ജില്ലാതല സ്പെക്ട്രം ജോബ് ഫെയര്‍ ഡിജിഇടി നടത്തുന്ന പരീക്ഷ കാരണം താല്കാലികമായി മാറ്റിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അംശാദായം ഒഴിവാക്കി

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെയും ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെയും ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധിയിലെയും അംഗങ്ങള്‍ക്ക് 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുളള മൂന്നു മാസക്കാലയളവിലെ ഉടമ തൊഴിലാളി അംശാദായം പൂര്‍ണ്ണമായും ഒഴിവാക്കിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കരാര്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അക്കൌണ്ടന്റ്, ഇന്‍സെക്റ്റ് കളക്ടര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. വിശദവിവരം www.arogyakeralam.gov.in ല്‍ ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 25ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷിക്കണം.

രജിസ്ട്രേഷന്‍ ലിങ്ക്:

അക്കൗണ്ടന്റ് –  https://docs.google.com/forms/d/14DZL87qfynvu_C4Kt97pJNHIHGKIxtVHatnWXeUNDU/edit

ഇന്‍സെക്റ്റ് കളക്റ്റര്‍ – https://docs.google.com/forms/d/1RmVxNBJPq3JGYM4uQLJUWu88jqFNaLkNmkBsWDOwaQ/edit

ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ

കോഴിക്കോട് ഗവ.ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറ് മാസത്തെ ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ കോഴ്സിലേക്ക്് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. താല്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് 8281723705.

ടെണ്ടര്‍ ക്ഷണിച്ചു

ബാലുശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുളള 105 അങ്കണവാടികളിലേക്ക് 2021-22 സാമ്പത്തിക വര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 29 ഉച്ചക്ക് 12. അന്നേ ദിവസം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ടെണ്ടര്‍ തുറക്കും. ഫോണ്‍ – 9497590110, 7012175171.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ് വളപ്പിലുള്ള മാവിലെ മാങ്ങ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 27 ഉച്ചക്ക് 1 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2720744.

താല്‍പ്പര്യപത്രം ക്ഷണിച്ചു

കോഴിക്കോട് സൗത്ത് ബീച്ചില്‍ 2.5 ഏക്കര്‍ സ്ഥലത്ത് ടൂറിസം സെന്റര്‍ , വിനോദ വിജ്ഞാന കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍ നിന്നും കേരള മാരിടൈം ബോര്‍ഡ് താല്‍പ്പര്യപത്രം ക്ഷണിച്ചു. താല്‍പ്പര്യപത്രം ഫെബ്രുവരി 2-ാം തീയതിക്കുള്ളില്‍ ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ബേപ്പൂര്‍ തുറമുഖ ഓഫീസുമായി ബന്ധപ്പെടുക.

ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ഐസിഡിഎസ് പ്രൊജക്ടിലെ 116 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ /വ്യക്തികള്‍ എന്നിവരില്‍നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍ 0496 2621612, 8281999298.

കൊടുവള്ളി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലുളള 148 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 4 ന് ഉച്ചക്ക് 1 മണി. അന്നേ ദിവസം ഉച്ചക്ക് ശേഷം 3 മണിക്ക് ടെണ്ടര്‍ തുറക്കും.
ഫോണ്‍ – 04952281044, 9495114173.

കോഴിക്കോട് ജില്ലയിലെ ആര്‍ഇസി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജെഎസ്ഡി / ബിസിബിഎഫ് ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിക്കുന്നു. അവസാന തീയതി ഫെബ്രുവരി 3 ഉച്ചക്ക് 2 മണി. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 3 മണിക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടറുകള്‍ പ്രിന്‍സിപ്പാള്‍, ആര്‍ഇസി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വി എച്ച് എസ് ഇ വിഭാഗം, എന്‍ഐടിസി പി.ഒ, കോഴിക്കോട്-673601 എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് 9447347912 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ചേവായൂരിലെ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രി വളപ്പില്‍ 30 സെന്റ് സ്ഥലത്ത് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പരിശീലന കേന്ദ്രം നിര്‍മ്മിക്കുന്നതിന് തടസ്സം നില്‍ക്കുന്ന 41 മരങ്ങള്‍ മുറിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം വില്‍പ്പന ജനുവരി 20ന് രാവിലെ 10.15 മുതല്‍ ഉച്ചക്ക് 1 മണി വരെ. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 29 ഉച്ച കഴിഞ്ഞ് 3 മണി വരെ. ജനുവരി 31 ന് ഉച്ചക്ക് 2 മണിക്ക് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.

[wa]

അരയിടത്തുപാലം ഫ്ളൈ ഓവറില്‍ ഗതാഗത പഠനം- നീല ബസ്സുകള്‍ സഹകരിക്കണം

സ്റ്റേജ് കാരിയേജ് വാഹനങ്ങള്‍ അരയിടത്തുപാലം ഫ്ളൈ ഓവറില്‍ കൂടിയും ഫ്ളൈ ഓവര്‍ ഒഴിവാക്കിയും സര്‍വ്വീസ് നടത്തുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളെപറ്റി നടത്തുന്ന പഠനത്തില്‍ നീല നിറമുള്ള ബസ്സുകളുടെ സഹകരണം ഉറപ്പാക്കണമെന്ന് ആര്‍.ടി.എ സെക്രട്ടറി അറിയിച്ചു. ഇതു സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി ആര്‍.ടി.എ മുഖാന്തിരം രണ്ട് മാസത്തിനുളളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി 24, 25 തിയ്യതികളില്‍ എല്ലാ നീല നിറമുള്ള സ്റ്റേജ് കാരിയേജുകളും അരയിടത്തുപാലം ഫ്ളൈ ഓവറിലൂടെ മോഫ്യൂസില്‍ സ്റ്റാന്‍ഡില്‍ കൂടി പാളയത്തേക്കും 27, 28 തിയ്യതികളില്‍ ഫ്ളൈ ഓവറിനു താഴെക്കൂടി സ്റ്റേഡിയം ജംഗ്ഷന്‍ വഴി പാളയം സ്റ്റാന്‍ഡിലേക്കും സര്‍വ്വീസ് നടത്തി സഹകരിക്കണമെന്ന് ആര്‍ടിഎ സെക്രട്ടറി അറിയിച്ചു. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍, ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എന്നിവരടങ്ങിയ കമ്മിറ്റി സര്‍വീസ് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കും.

‘എജ്യൂഗാർഡ്’ പരിപാടിക്ക് നാളെ (20/01/2022 ) തുടക്കമാവും

15 – 17 പ്രായപരിധിയിലുള്ളവരുടെ കോ വിഡ് വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എജ്യൂഗാർഡ്’ പരിപാടിക്ക് നാളെ ജില്ലയിൽ (20/01/2022 ) തുടക്കമാവും.
ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 15 – 17 പ്രായപരിധിയിലുള്ള 1.43 ലക്ഷത്തോളം പേർ ജില്ലയിലുണ്ട്. ഇതിൽ 55,040 പേർക്ക് ഇതിനകം കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിക്കഴിഞ്ഞു. ശേഷിക്കുന്നവർക്ക് കൂടി വാക്സിനേഷൻ എടുക്കാൻ സ്കൂളുകളിൽ തന്നെ സൗകര്യമൊരുക്കി ഈ വിഭാഗക്കാരുടെ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ജനുവരി 20, 21, 22 തിയ്യതികളിലായി നടക്കുന്ന പരിപാടി പ്രയോജനപ്പെടുത്തി എല്ലാ കുട്ടികളും വാക്സിനെടുക്കണമെന്നും കുട്ടികൾ വാക്സിനെടുത്തു എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും ഡിഎംഒ അറിയിച്ചു.

കോഴിക്കോട് വ്യവസായ പാര്‍ക്ക്- ഭൂമിയേറ്റെടുക്കല്‍ വിഷയം പരിഹരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം; പദ്ധതിയ്ക്ക് 222.83 കോടി രൂപയുടെ ഭരണാനുമതി

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര വ്യവസായ പാര്‍ക്കുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ വിഷയം പരിഹരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാനാണ്് ഭരണാനുമതിയായത്. 17 വര്‍ഷത്തെ കോഴിക്കോടിന്റെ സ്വപ്നമാണ് പദ്ധതി. നോളജ് പാര്‍ക്കിനായി 2009ലാണ് രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെ ഉടമസ്ഥര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

നിര്‍ദ്ദിഷ്ട ഭൂമിയില്‍ രണ്ട് ഏക്കറോളം സ്ഥലത്ത് ഐടി, ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കായി ഐടി പാര്‍ക്ക് ഒരുക്കുന്നുണ്ട്. ഇതിനായി അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. 1.15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിന്റെ അവസാനഘട്ട ജോലികള്‍ മാത്രമാണ് ശേഷിക്കുന്നത്. പാര്‍ക്കിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി രണ്ട് മാസത്തിനകം ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിന്‍ഫ്രയുടെ അധീനതയിലുള്ളതാണ് പാര്‍ക്ക്. ഗവ. സൈബര്‍ പാര്‍ക്കിനും യുഎല്‍ സൈബര്‍ പാര്‍ക്കിനും ശേഷം ജില്ലയിലെ ഏറ്റവും വിശാലമായ ഐടി പാര്‍ക്കാണിത്. തുടക്കത്തില്‍ 700 പേര്‍ക്ക് നേരിട്ടു തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈയെടുത്ത വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെ അഭിനന്ദിക്കുന്നതായി കോഴിക്കോട് ജില്ലയുടെ ചുമതല വഹിക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചു.

കോവിഡ്: വ്യാജ പ്രചാരണങ്ങളിൽ ഭയപ്പെടരുത് -മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോവിഡ് വ്യാപനം സംബന്ധിച്ച വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ ഭയപ്പെടരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് അധികൃതരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മരുന്നില്ല, ആശുപത്രികളിൽ സൗകര്യങ്ങൾ ഇല്ല തുടങ്ങിയ രീതിയിലൊക്കെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതിലൊന്നും ആശങ്ക വേണ്ട. കോഴിക്കോട് ആദ്യഘട്ട വ്യാപനമുണ്ടായപ്പോഴും മുഴുവൻ വിഭാഗവും ഒന്നിച്ചു നിന്ന് മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാഗമായി ഇനിയും അത്തരത്തിൽ ഒറ്റക്കെട്ടായി തന്നെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപനം വർധിച്ചാൽ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ഉമർ ഫാറൂഖ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളിൽ കിടക്കകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഫറോക്ക് ഇ.എസ്.ഐ. ആശുപത്രി, ഗവ. ഹോമിയോ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സെക്കണ്ടറി FLTC കൾ തുടങ്ങുമെന്നും ഡി എം ഒ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ 58 ശതമാനവും സ്വകാര്യ ആശുപത്രികളിൽ നിലവിൽ 26 ശതമാനവും കിടക്കകളിലാണ് രോഗികൾ ഉള്ളത്. ഓക്സിജൻ നൽകുന്നതിനുള്ള സൗകര്യവും ഐസിയുവും വെന്റിലേറ്ററും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണർ, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാപഞ്ചായത്ത് സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി, യോഗത്തിൽ പങ്കെടുത്തു. ജില്ലയിൽ ആകെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് യോഗം വിലയിരുത്തി.

[vote]