കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ്: ചരിത്രരേഖാ പ്രദര്‍ശനവും സെമിനാറും ഏഴിന്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം പരിപാടിയോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ ഹാളില്‍ സെപ്റ്റംബര്‍ ഏഴിന് സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് ചരിത്രരേഖാ പ്രദര്‍ശനവും ചരിത്ര സെമിനാറും സംഘടിപ്പിക്കും. പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വനംവകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്, എം.കെ.രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നം.421/19) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്‌സ്

കോഴിക്കോട് ഗവ.ഐടിഐ ഐ.എം.സി. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- പ്ലസ് ടു/ ഐടിഐ/ ഡിപ്ലോമ/ ബി ടെക്. താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 9526415698.

എം.ബി.എ. അഡ്മിഷന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2021-23 അധ്യയന വര്‍ഷത്തേക്ക് ഫുള്‍ ടൈം എം.ബി.എ. അഡ്മിഷന് സെപ്തംബര്‍ ഏഴിന് രാവിലെ 10 മുതല്‍ 12.30 വരെ കിക്മ ക്യാമ്പസില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തും. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പാസ്സായവര്‍ക്കും കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.റ്റി വിഭാഗങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക് : meet.google.com/hhx-outn-xmw കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290, www.kicmakerala.in.

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. സെയില്‍സ് ഓഫീസര്‍, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ഓഫീസ് സെക്രട്ടറി, ടെലികോളര്‍ (യോഗ്യത: ബിരുദം), ബിസിനസ് ഡെവലപ്പ്മെന്റ് അസോസിയേറ്റ് (മാര്‍ക്കറ്റിംഗ്) (യോഗ്യത: ബിരുദം / എം.ബി.എ), ഫാര്‍മസിസ്റ്റ് (യോഗ്യത: ഡി.ഫാം / ബി. ഫാം), ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ (യോഗ്യത: ബി.ടെക്), അസിസ്റ്റന്റ് ടു എം.ഡി., പി.ആര്‍.ഒ (യോഗ്യത: എം.ബി.എ), വെല്‍ഫെയര്‍ ഓഫീസര്‍ (യോഗ്യത: മാസ്റ്റര്‍ ഇന്‍ സോഷ്യോളജി), ഓഫീസ് സ്റ്റാഫ് കം ഡാറ്റാ എന്‍ട്രി (യോഗ്യത : +2, കമ്പ്യൂട്ടര്‍ പരിജ്ഞാനം) തസ്തികകളിലെ ഒഴിവുകളിലേക്ക് സെപ്തംബര്‍ ഏഴിന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം രാവിലെ 10ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2370176.

മൂന്നാം സെമസ്റ്റര്‍ ഡിഗ്രി സീറ്റൊഴിവ്

കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ രണ്ടാം വര്‍ഷം ഡിഗ്രി ക്ലാസ്സില്‍ താഴെ പറയുന്ന വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. ബിഎസ്‌സി ഫിസിക്സില്‍ എസ് സി, എസ്.ടി, മുസ്ലീം, എല്‍.സി, ബി എസ് സി കെമിസ്ട്രിയില്‍ ഓപ്പണ്‍, എസ്സി, എസ്.ടി, ബിഎസ്‌സി ബോട്ടണിയില്‍ ഓപ്പണ്‍, ഇഡബ്ല്യൂഎസ്്, ബി.എസ്സി മാത്തമാറ്റിക്സില്‍ ഒബിഎക്സ്, എസ്സി, എസ്.ടി, ബി.എ. അറബിക് ഇടിബി, ബി.എ ഹിന്ദി ഇടിബി, ബി എ ഇക്കണോമിക്സ് ഓപ്പണ്‍ വിഭാഗങ്ങളില്‍ ഒന്നു വീതവും
ബി.എ മലയാളം ഓപ്പണ്‍, ബി എ ഹിസ്റ്ററി ഓപ്പണ്‍ വിഭാഗത്തില്‍ രണ്ടു വീതവും ബി.എസ്സി ജന്തുശാസ്ത്രത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നാലും ഒഴിവുകളാണുള്ളത്. മേല്‍വിഷയങ്ങളില്‍ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ ഏഴിന് 2.30 നകം കോളേജില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പ്രസൂതിതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച 10ന്

ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ പ്രസൂതിതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് സെപ്തംബര്‍ 10ന് കൂടിക്കാഴ്ച നടത്തുന്നു. പ്രസ്തുത വിഷയത്തില്‍ ബിരുദാനന്തരബിരുദമുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2371486.

പോളിടെക്നിക് ഡിപ്ലോമ അഡ്മിഷന്‍ : വിദ്യാര്‍ത്ഥികള്‍ ഹാജരാകണം

പോളിടെക്നിക് ഡിപ്ലോമ അഡ്മിഷന്റെ ഒന്നാം ഘട്ട അലോട്ട്മെന്റില്‍ ഗവ.വനിതാ പോളിടെക്നിക് കോളേജില്‍ പ്രവേശനം ലഭിക്കുന്നവര്‍ സെപ്തംബര്‍ ആറ് മുതല്‍ ഒന്‍പത് വരെയുള്ള തീയതികളില്‍ രാവിലെ 10നും വൈകീട്ട് നാലിനുമിടയില്‍ രക്ഷിതാവിനോടൊപ്പം ഒന്നാം ഘട്ട അലോട്ട്മെന്റ് സ്ലിപ്, എസ്എസ്എല്‍സി, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, സിസി തുടങ്ങിയ അസ്സല്‍ രേഖകളും ഫീസുമായി കോളേജില്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫീസ് 3,780 രൂപ എടിഎം കാര്‍ഡിലൂടെ മാത്രവും പിടിഎ ഫണ്ട് 1,500 രൂപ നേരിട്ടും സ്വീകരിക്കും. പ്രവേശനത്തിന് തിരഞ്ഞെടുക്കുന്നവരുടെ ലിസ്റ്റ് ഇന്ന്് (സെപ്തംബര്‍ നാല്) polyadmission.org ല്‍ പ്രസിദ്ധീകരിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ യിലെ സര്‍വേയര്‍ ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ താല്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇന്റര്‍വ്യൂ സെപ്തംബര്‍ ഏഴിന് രാവിലെ 11 മണിക്ക്. യോഗ്യത : ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0495 2373976.

ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം – വേങ്ങേരിമഠം – പാലക്കാടി റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നെച്ചൂളി മുതല്‍ പാലക്കാടി വരെയുളള ഭാഗത്ത് സെപ്തംബര്‍ ആറ് മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. പാലക്കാടി നിന്നും നെച്ചൂളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലക്കാടിയില്‍ നിന്നും കട്ടൂങ്ങല്‍ 12-ാം മൈല്‍ – വേങ്ങേരിമഠം വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.