കോഴിക്കോട് കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി


കോഴിക്കോട്: കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കളിപൊയ്ക എന്ന ഭാഗത്താണ് ഏകദേശം നാല്‍പ്പത്തിയഞ്ച് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്‌. വിവരമറിഞ്ഞ് നടക്കാവ് പോലീസും മെഡിക്കല്‍ കോളേജ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കള്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.