കോഴിക്കോട്, ആശുപത്രിയുടെ ഏഴാം നിലയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു


കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അസുഖബാധിതനായി കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നുവീണ് മരിച്ചു. മലപ്പുറം പള്ളിക്കല്‍ ഗീതാ നിവാസില്‍ പ്രദീപ്കുമാറിന്റെ മകള്‍ ഇരുപത്തിരണ്ടുകാരി ഷിഖ ജാന്‍വിയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പിതാവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഷിഖ. ഡിസ്ചാര്‍ജായ പ്രദീപ്കുമാറിനെ കാത്ത് ഏഴാംനിലയിലെ വരാന്തയിലെ ജനലരികില്‍ നില്‍ക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഷിഖ കോട്ടയത്ത് ബി.ടെക്. വിദ്യാര്‍ഥിയാണ്. റെയില്‍വേ ഉദ്യോഗസ്ഥനായ പിതാവ് കല്ലായി സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. അമ്മ: ബിന്ദു. പ്ലസ്ടു വിദ്യാര്‍ഥി സജല്‍ സഹോദരനാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക