കോഴിക്കോടന്‍ ഗ്രന്ഥാവരിയുടെ ഡിജിറ്റല്‍ പകര്‍പ്പ് മലയാളം സര്‍വകലാശാല ലൈബ്രറിക്ക് കൈമാറി


തിരൂര്‍: സാമൂതിരിരാജാക്കന്‍മാരുടെ ഭരണവുമായി ബന്ധപ്പെടുത്തി പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ താളിയോലകളില്‍ എഴുതപ്പെട്ട കോഴിക്കോടന്‍ ഗ്രന്ഥാവരിയുടെ ഡിജിറ്റല്‍ പകര്‍പ്പ് മലയാളം സര്‍വകലാശാല ലൈബ്രറിക്ക് കൈമാറി. പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം. ആര്‍. രാഘവവാരിയര്‍ തന്‍റെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ ലഭിച്ച ഡിജിറ്റല്‍ പകര്‍പ്പാണ് വൈസ് ചാന്‍സലര്‍ ഡോ. വി. അനില്‍കുമാറിന് കൈമാറിയത്. ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഡി. ഷൈജന്‍, പരീക്ഷ കണ്‍ട്രോള്‍ പി. എം. റെജിമോന്‍, വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറി വി. സ്റ്റാലിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക