കോട്ടക്കലില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പത് വയസ്സുകാരനെ കാണാതായി; പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു


പയ്യോളി: ഇരിങ്ങല്‍ കോട്ടക്കലില്‍ അമ്പതുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പൂഴിത്തൊഴിലാളിയായ ഉമേദനെയാണ് കാണാതായത്. കോട്ടക്കല്‍ കടലോരത്ത് നിന്ന് ഉമേദന്റെ മുണ്ടും ഷര്‍ട്ടും ലഭിച്ചതിനെ തുടര്‍ന്ന് പയ്യോളി പോലീസും കോസ്റ്റല്‍ പോലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചല്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തനായില്ല. സ്ഥിരമായി പത്ത് മണിക്കു മുമ്പെ വീട്ടില്‍ എത്തുന്ന ആളായ ഉമേദ് എങ്ങോട്ട് പോയെന്ന് വ്യക്തമല്ല.

ഉമേദനെ കാണാതായതിനെ തുടര്‍ന്ന് രാവിലെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. കോട്ടക്കല്‍ കടലോരത്ത് അഴിച്ചുവെച്ച നിലയില്‍ ഉമേദന്റെ മുണ്ടും ഷര്‍ട്ടും നാട്ടുകാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നു പയ്യോളി പോലീസില്‍ വിവരമരിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

പയ്യോളി എസ്ഐ സജീഷ്, കോസ്റ്റല്‍ പോലീസ് എഎസ്ഐ സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചല്‍ നടത്തി. അജീഷ്‌കുമാര്‍, ഷിനോസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ജാങ്കോ എന്ന പേലീസ് നായ ഉമേദന്റെ വസ്ത്രത്തില്‍ നിന്ന് മണം പിടിച്ച് പരിസരത്തേക്ക് ഓടിയ ശേഷം നിന്നു. കാണാതായ ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമാണ് ഉള്ളത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക