കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠയും ഉല്‍സവവും


കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ ചടങ്ങ് നടന്നു. ഭക്തി നിര്‍ഭരമായി അന്തരീക്ഷത്തിലായിരുന്നു ചടങ്ങ് നടന്നത്. തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

തുടര്‍ന്ന് അഞ്ച് ദിവസത്തെ ഉല്‍സവ ചടങ്ങുകള്‍ക്ക് കൊടിയേറി. ഫെബ്രുവരി ഒന്നിന് പളളിവേട്ടയും രണ്ടിന് രാവിലെ ആറാട്ടും നടക്കും. കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഉത്സവ ചടങ്ങുകളെന്ന് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി രണ്ടിന് ഉത്സവം സമാപിക്കും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക