ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചന; മന്ത്രി കെ.ടി ജലീല്‍


തിരുവനന്തപുരം: കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി കെ.ടി ജലീല്‍. മുസ്ലീംലീഗ് അക്രമ രാഷ്ട്രീയം തുടരുകയാണെന്നും മന്ത്രി ആരോപിച്ചു. കാഞ്ഞങ്ങാട്ടെ ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുകയായിരുന്നു.

കൊലപാതകത്തിന് കാരണം രാഷ്ട്രീയമായി ഔഫ് ഡി.വൈ.എഫ്.ഐക്കാരനായതാണ്. മതവിഷയങ്ങളില്‍ എപി വിഭാഗമായതും കാരണങ്ങളിലെന്നാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുളള തിരിച്ചുവരവിനെ പറ്റി ചോദിച്ചപ്പോള്‍ പിണറായിയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ വരണ്ടുണങ്ങിയ ചങ്ങളുകള്‍ക്കാവില്ലെന്നും മന്ത്രി പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക