കൊയിലാണ്ടി നഗരസഭയില്‍ ഫലവൃക്ഷതൈ വിതരണവും,വിത്ത് വളം വിതരണവും നടത്തി


കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണം 2020-21 ന്റെ ഭാഗമായി നഗരസഭയില്‍ ഫലവൃക്ഷതൈ വിതരണവും വിത്തും വളം വിതരണവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി കെ പി സുധ നിര്‍വ്വഹിച്ചു. കൃഷിഭവനില്‍ വെച്ച് നടന്ന പരിപാടിയില്‍ 1250 പേര്‍ക്ക് ഫലവൃക്ഷത്തൈ വിതരണവും 4000 പേര്‍ക്കുള്ള വിത്തും വളം വിതരണവുമാണ് നടന്നത്.

പരിപാടിയില്‍ വികസന സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഇന്ദിര ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീ. ഇ കെ അജിത് ,വാര്‍ഡ് കൗണ്‍സിലര്‍ പ്രജിഷ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കൃഷി ഓഫീസര്‍ കെ ശ്രീശുഭ സ്വാഗതവും, കൃഷി അസിസ്റ്റന്‍ഡ് ശ്രീ ബൈജു നന്ദിയും ചടങ്ങില്‍ പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക