കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോ. സന്ധ്യ കുറുപ്പിന് കോവിഡ്; ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഡോക്ടര്‍


കൊയിലാണ്ടി: താലൂക്ക് ഹെഡ് ക്വാര്‍ട്ടേ്‌സ് ആശുപത്രിയിലെ ഡോക്ടറും കൊയിലാണ്ടിയിലെ മുന്‍ കോവിഡ് നോഡല്‍ ഓഫീസറുമായ സന്ധ്യ കുറുപ്പിന് കോവിഡ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ ദിവസങ്ങളില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്ന് സന്ധ്യ കുറുപ്പ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊവിഡിനെ നിസാരമായി കാണരുതെന്നും മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും ഡോ. സന്ധ്യ കുറുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അസുഖം വരുന്നത് നല്ലൊരു കാര്യമല്ല. അസുഖം വരാതെ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. ഒപ്പം തന്നെ മാസ്‌ക് ശരിയായി ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. പൊതുപരിപാടികളും നിസാര കാര്യങ്ങള്‍ക്കായുള്ള ആശുപത്രി സന്ദര്‍ശനവും ഒഴിവാക്കണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

[vote]