കൊയിലാണ്ടി ചന്ദനമോഷണം; രണ്ട് പേർ പിടിയിൽ


കൊയിലാണ്ടി: കുറുവങ്ങാട് ജുമാമസ്ജിദിന്റെ കോമ്പൗണ്ടിൽ നിന്നും ചന്ദനം മുറിച്ചു കടത്തുവാൻ ശ്രെമിക്കുന്നതിനിടയിൽ 134 കിലോ ചന്ദനതടികളും ആയുധങ്ങളുമായി മലപ്പുറം രാമനാട്ടുകര ഐക്കരപ്പടി കണ്ണം വെട്ടിക്കാവ് ചാലിൽ സ്വദേശികളായ സുബൈർ, അമ്പനാടത്ത് എൻ അബ്‌ദുറഹിമാൻ എന്നിവരെ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവന്റെ നേതൃത്വത്തിൽ പിടികൂടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ടി. ലത്തീഫ്, പി. ബാബു, എം. കെ. പത്മനാഭൻ, ബീറ്റ് ഫോറസ്റ്റ് ടി. വി. ബിനേഷ്കുമാർ, എം. ദേവന്ദൻ, ഡ്രൈവർ പ്രശാന്ത്കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

പിടിയിലായവർ 2019ൽ ചെങ്ങോട്ട്കാവ് ചേലിയ ആയുർവേദ ഡിസ്പെൻസറിയിൽ നിന്നും ചന്ദനമരങ്ങൾ മുറിച്ചുകടത്തിയവർ ആയിരുന്നു.

നിരവധി ചന്ദനകേസിൽ പ്രതിയായ മലപ്പുറം സ്വദേശിയായ ഷിഹാബിന് വേണ്ടിയുള്ള ഊർജ്ജിതമായ അന്വേഷണം നടത്തുകയാണെന്ന് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക