കൊയിലാണ്ടിയിൽ ബി ജെ പി ആഹ്ളാദ പ്രകടനം നടത്തി


കൊയിലാണ്ടി: നഗരത്തിൽ ബി ജെ പി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ മൂന്ന് സീറ്റുകളിൽ നേടിയ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ബി ജെ പി നടത്തിയ പ്രകടനത്തിന് ജയ് കിഷ് മാസ്റ്റർ, രജനീഷ് ബാബു, വിനോദ് വായനാരി, അഡ്വ സത്യൻ, മോഹനനൻ മാസ്റ്റർ, സുരേഷ് കെ വി, ഷാജി കാവുവട്ടം, അഭിൻ അശോക് തുടങ്ങിയവർ നേതൃത്വം നൽകി.

മെമ്പർമാരായ സിന്ധു സുരേഷ്, സുധാകരൻ എന്നിവർ പങ്കെടുത്തു.

ഫലപ്രഖ്യാപന ദിവസം നടന്ന സി.പി.എം ആക്രമത്തിൽ പരിക്കേറ്റ് 36 ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വൈശാഖ് കിടപ്പിലായതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക