കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ചാടിയ മധ്യവയസ്‌ക മരിച്ചു


കൊച്ചി: മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു.തമിഴ്‌നാട് സ്വദേശി കുമാരി(50) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ നിന്ന് കുമാരി ചാടിയത്.

ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരിയില്‍ കെട്ടി അതില്‍ തൂങ്ങി താഴേക്ക് ചാടുകയായിരുന്നു. താഴെവീണ് ഗുരുതരാവസ്ഥയിലായ ഇവരെ പ്രദേശവാസികള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുന്നതിനിടെയാണ് ഇന്ന് മരിച്ചത്.

ഫ്‌ളാറ്റിലെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു.അതിനാല്‍ ദിവസങ്ങളായി ഇവര്‍ ഫ്‌ളാറ്റിനുളളില്‍ അകപെട്ടതാണോ എന്നും പോലീസ് അന്വേഷിക്കുന്നു.
ശാരീരികമോ മാനസികമോ ആയ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകാം ഇവര്‍ ചാടിയതെന്ന്് പോലീസ് സംശയിക്കുന്നുണ്ട്.

എറണാകുളം സ്വദേശിയായ ഇംത്യാംസ് മുഹമ്മദിന്റേതാണ് ഫ്‌ളാറ്റ്. ഫ്‌ളാറ്റ് ഉടമകളുടെ അസോസിയേഷന്റെ സെക്രട്ടറിയാണ് ഇയാള്‍.