കേരളകര്‍ഷക സംഘം മെമ്പര്‍ഷിപ്പ് കാമ്പെയ്‌ന് കൊയിലാണ്ടിയില്‍ തുടക്കം


കൊയിലാണ്ടി: കേരളകര്‍ഷക സംഘം മെമ്പര്‍ കൊയിലാണ്ടി ഏരിയ തല മെമ്പര്‍ഷിപ്പ് കാമ്പെയ്‌ന് തുടക്കം. മുന്‍കാല ജില്ലാ നേതാവ് സ. യുകെ ദാമോദരന്‍ മാസ്റ്റര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ജില്ലാ സെക്രട്ടറി പി. വിശ്വന്‍ മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് കാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി ഈസ്റ്റ് മേഖലാ സെക്രട്ടറി എ.സുധാകരന്‍ അധ്യക്ഷനായി. കുറുവങ്ങാട് സൗത്ത് യൂനിറ്റ് സെക്രട്ടറി എന്‍. കെ. അബ്ദുള്‍ നിസാര്‍ സ്വാഗതം പറഞ്ഞു. കൊല്ലം മേഖലാ തല ഉദ്ഘാടനം ഏരിയാ കമ്മറ്റി അംഗം കെ.ബാലന്‍ നായര്‍ നിര്‍വ്വഹിച്ചു. കെ.സുധാകരന്‍ അധ്യക്ഷനായി.

വെങ്ങളത്ത് പി.സി. സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.മുസ്തഫ അദ്ധ്യക്ഷനായി. കൊയിലാണ്ടി സൗത്തില്‍ പി.കെ.ഭരതന്‍ ഉദ്ഘാടനം ചെയ്തു. പൊയില്‍ക്കാവില്‍ പി.വി.സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. വികാസ് കന്മന അധ്യക്ഷനായി.