കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിഷേധം


കൊയിലാണ്ടി: സ്വകാര്യവത്ക്കരണത്തിന് ആക്കം കൂട്ടുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റില്‍ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ യുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന താലൂക്ക് തലപരിപാടി കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍.എം.രാജന്‍ ഉദ്ഘാടനം ചെയ്തു.

കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ശശികുമാര്‍ സംസാരിച്ചു. എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറി എക്‌സ് ക്രിസ്റ്റിദാസ് പരിപാടിയില്‍ സ്വാഗതം പറഞ്ഞു. രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക