കെ റെയില്‍ പദ്ധതി: ജനത്തിന്റെ ആശങ്ക പരിഹരിക്കാതെ മുന്നോട്ടില്ലെന്ന് മന്ത്രി ടി.പി


ചേമഞ്ചരി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി ടി.പി രാമകൃഷണന്‍. ജനത്തിന്റെ ആശങ്ക പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാട്ടിലപിടീകയില്‍ എല്‍ഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നല്ലയില്‍ അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. കെ.കെ മുഹമ്മദ്, ബി.ബി.ബബീഷ്, ടി.പി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.